വാളാടിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

മാനന്തവാടി : വാളാട് ടൗണിൽ വെച്ച് കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കടവ് സ്വദേശി അജിത് കുമാർ (21), കുറ്റിമൂല സ്വദേശി ജിതിൻ കെ.എസ് (21) എന്നിവരെയാണ് മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ സജിത്ത് ചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ചില്ലറ വിൽപ്പനക്കായി കരുതിയ 20 ഗ്രാം കഞ്ചാവാണ് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു. ഇരുവരും സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.