ഇടിവ് തുടർന്ന് സ്വര്‍ണവില : ഇന്ന് കുറഞ്ഞത് 120 രൂപ

കൽപ്പറ്റ : സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ് തുടരുന്നു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 8215ലെത്തി. പവന് 120 കുറഞ്ഞ് 65,720 രൂപയായി. തുടർച്ചയായ മൂന്നാംദിവസമാണ് സ്വർണ വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയില്‍ പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിന് പ്രിയം കുറഞ്ഞിട്ടില്ല. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വർണ വില മാർച്ച് 20ന് 66,480ലെത്തി പുതിയ ഉയരം കുറിച്ചിരുന്നു. 18നാണ് സ്വർണ വില 66,000 തൊട്ടത്. വെള്ളിവിലയിലും ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം വെള്ളിയുടെ വില 110 രൂപയാണ്. 1,10,000 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.
സ്വർണവില റെക്കോഡിലെത്തിയശേഷമാണ് വെള്ളിയാഴ്ച ഗ്രാമിന് 40 രൂപ കുറഞ്ഞ് 8270ലും പവന് 320 രൂപ കുറഞ്ഞ് 66,160 രൂപയിലുമെത്തിയത്. ശനിയാഴ്ച സ്വർണവില ഗ്രാമിന് 40 രൂപ കുറഞ്ഞ് 8230ലെത്തി. പവന് 320 രൂപ കുറഞ്ഞ് 65,840 ലും.