അനധികൃത മദ്യവിൽപ്പന : മധ്യവയസ്കൻ അറസ്റ്റിൽ

പുൽപ്പള്ളി : സീതാമൗണ്ടിൽ അനധികൃതമായി കർണാടക നിർമിത വിദേശമദ്യം വിൽക്കുന്നതിനിടെ ഒരാൾ പോലീസ് പിടിയിലായി. സീതാമൗണ്ട് ചവറപ്പുഴ ഷാജി(52)യാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് അഞ്ച് ടെട്രാ പാക്കറ്റ് മദ്യവും 8500 രൂപയും പിടികൂടി. പുല്പള്ളി പോലീസ് ഇൻസ്പെക്ടർ കെ.എസ്. അജേഷിന്റെ നേതൃത്വത്തിലാണ് അനധികൃത മദ്യവിൽപ്പന പിടികൂടിയത്. പ്രതിയെ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.