March 17, 2025

മനുഷ്യ തലച്ചോറിലെ പ്ലാസ്റ്റിക്കിന്റെ അളവ് 50 ശതമാനം കൂടിയെന്ന് പഠനം ; മറവിരോഗത്തിന് കാരണവും ഇതെന്ന്

Share

 

മനുഷ്യ ശരീരത്തിലേക്ക് വൻതോതില്‍ പ്ലാസ്റ്റിക് എത്തുന്നുണ്ടെന്ന് പഠനറിപ്പോർട്ട്. ആല്‍ബുക്കെർക്കിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ മെക്സിക്കോയിലെ ഫാർമസ്യൂട്ടിക്കല്‍ സയൻസ് പ്രൊഫസർ മാത്യും ക്യാംപെന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഒരാഴ്ച്ച കൊണ്ട് അഞ്ചു ഗ്രാം പ്ലാസ്റ്റിക്കാണത്രെ മനുഷ്യന്റെ ശരീരത്തിലെത്തുന്നത്.

 

എട്ടുവർഷത്തിനിടെ മനുഷ്യ തലച്ചോറിലെ പ്ലാസ്റ്റിക്കിന്റെ അളവ് 50 ശതമാനം കൂടിയിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2016 മുതല്‍ 2024 വരെയുള്ള കാലയളവിലെ കണക്കാണിതെന്നും നേച്ചർ മെഡിസിൻ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. വൃക്കയിലും ശ്വാസകോശത്തിലും മുതല്‍ മുലപ്പാലില്‍ വരെ സൂക്ഷ്മപ്ലാസ്റ്റിക്കുകളുടെ അംശം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇതിനെല്ലാം മുകളിലാണ് തലച്ചോറിലെത്തുന്ന പ്ലാസ്റ്റിക്കിന്റെ അളവ്.

 

ഡിമെൻഷ്യയെന്ന മറവിരോഗത്തിന് തലച്ചോറിലെത്തുന്ന പ്ലാസ്റ്റിക് കാരണമാകുന്നതായാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. 2016 വരെ മരിച്ച 28 പേരുടെയും 2024-ല്‍ മരിച്ച 24 പേരുടെയും തലച്ചോറാണ് പഠനവിധേയമാക്കിയത്. ഇതില്‍ മറവിരോഗമുണ്ടായിരുന്ന 12 പേരുടെ തലച്ചോറില്‍ പത്തുശതമാനം പ്ലാസ്റ്റിക് കൂടുതലായിരുന്നു. ശരാശരി ഏഴുഗ്രാം മൈക്രോപ്ലാസ്റ്റിക്കാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.