March 13, 2025

പ്രാര്‍ഥനകള്‍ വിഫലം ; വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവീണ്‍ യാത്രയായി

Share

 

മാനന്തവാടി : ഇരുവൃക്കകളുടെയും പ്രവർത്തനം നിലച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ വയനാട് കാട്ടിക്കുളം അണമല അടിച്ചേരിക്കണ്ടി പ്രവീണ്‍ കെ.ലക്ഷ്മണൻ (36) മരണത്തിന് കീഴടങ്ങി. പ്രവീണിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലായിരുന്നു നാട്ടുകാരും കൂട്ടുകാരുമെല്ലാം.

 

പ്രവീണിന്റെ അമ്മ വൃക്ക കൊടുക്കാൻ തയാറാവുകയും സർജറി കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. പക്ഷേ രക്തസമ്മർദ്ദം വർധിക്കുകയും പനി ബാധിക്കുകയും ചെയ്തതോടെ സർജറി മാറ്റി. ഇതിനിടെ ആരോഗ്യനില വഷളാവുകയായിരുന്നു.

 

മലയാളമനോരമ, മംഗളം ദിനപത്രങ്ങളില്‍ മാധ്യമപ്രവർത്തകനായിരുന്നു പ്രവീണ്‍. രോഗത്തിന്റെ വേദനകള്‍ക്കിടയിലും സമീപകാലത്തു വരെ ‘മാധ്യമം’ ഓണ്‍ലൈനിലേക്ക് വാർത്തകള്‍ചെയ്തിരുന്നു.

 

പ്രവീണിന്‍റെ മാതാവ്: ശാന്ത. പിതാവ്: ലക്ഷ്മണൻ. സഹോദരി: പ്രവിത. സഹോദരീ ഭർത്താവ്: നിതിൻ (സിവില്‍ പൊലീസ് ഓഫിസർ).


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.