ലഹരിക്കെതിരെ കൈകോർത്ത് ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂൾ

സുൽത്താൻബത്തേരി : ‘സേവ് അസ് ‘ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂളിലെ എൻസിസി കേഡറ്റുകളും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് കോട്ടക്കുന്ന് മുതൽ ബത്തേരി സ്വതന്ത്രമൈതാനി വരെ ലഹരി വിരുദ്ധ റാലി നടത്തി. പ്ലക്കാടുകളും മുദ്രാവാക്യങ്ങളുമായി സമൂഹത്തെ ബോധവൽക്കരിക്കുന്നതിനായി വിദ്യാർത്ഥികൾ അണിനിരന്നു. തുടർന്ന് നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സുൽത്താൻബത്തേരി സബ് ഇൻസ്പെക്ടർ ഉദയകുമാർ ഉദ്ഘാടനം ചെയ്തു. എൻ സി സി കേഡറ്റുകൾ അവതരിപ്പിച്ച ലഹരിവിരുദ്ധ നാടകവും, ഡാൻസും പാട്ടുകളും പരിപാടിയുടെ ആകർഷണമായിരുന്നു.
സ്കൂൾ ചെയർമാൻ സുരേന്ദ്രനാഥ് വി.ജീ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. സി.ജെ ചാക്കോ, എ എന്‍ ഓ തേഡ് ഓഫീസർ ഫൈസൽ കാളത്തോടി എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ കെ.പത്മം നന്ദി പറഞ്ഞു.