സൗജന്യ നേത്രരോഗ നിർണയവും തിമിര ശസ്ത്രക്രിയ ക്യാമ്പും 8,9 തിയ്യതികളിൽ

മാനന്തവാടി : ടീം കനിവ് ചാരിറ്റബിൾ സൊസൈറ്റിയും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയും ചേർന്ന് നടത്തുന്ന സൗജന്യ നേത്രരോഗ നിർണയവും തിമിര ശസ്ത്രക്രിയ ക്യാംപും മാർച്ച് 9ന് കനിവിന്റെ എരുമത്തെരുവിലെ ഓഫിസിൽ നടത്തും.
രാവിലെ 8 മുതൽ ഒന്ന് വരെയാണ് ക്യാംപ്. തിമിര ശസ്ത്രക്രിയയ്ക്ക് നിർദേശിക്കുന്ന രോഗികൾക്ക് കോയമ്പത്തൂർ പോകാനുള്ള യാത്രാ ചെലവും, താമസവും, ഭക്ഷണവും, ശസ്ത്രക്രിയയ്ക്കുള്ള ചെലവും സൗജന്യമായിരിക്കും. 9747147329.
ബത്തേരി: ബത്തേരി ടൗൺ ലയൺസ് ക്ലബ് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുമായി സഹകരിച്ച് 34-ാമത് സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് മാർച്ച് 8 ന് ബത്തേരി അസംപ്ഷൻ സ്കൂളിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ യാണ് ക്യാമ്പ് നടക്കുക. ക്യാമ്പിൽ വെച്ച് തിമിര ശസ്ത്രക്രിയയ് ക്ക് വിധേയരാകുന്ന രോഗികൾക്ക് കോയമ്പത്തൂർ പോകാനുള്ള യാത്ര ചെലവും, താമസവും ഭക്ഷണവും, ഓപ്പറേഷനുള്ള ചെലവും തികച്ചും സൗജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9037053393, 7907742416