യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ 105 ഒഴിവുകള്‍ ; മാര്‍ച്ച് 10 വരെ അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി നേടാന്‍ അവസരം. UIIC പുതുതായി അപ്രന്റീസ് തസ്തികയില്‍ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് 10.
തസ്തിക & ഒഴിവ്
യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 105. ഇന്ത്യയൊട്ടാകെ വിവിധ കേന്ദ്രങ്ങളില്‍ നിയമനം നടക്കും.
തമിഴ്‌നാട് 35, പുതുച്ചേരി 05, കര്‍ണാടക 30, കേരളം 25, ആന്ധ്രാപ്രദേശ് 05, തെലങ്കാന 05 എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി
20 വയസ് മുതല്‍ 28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
2021-2024 കാലയളവില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയവരായിരിക്കണം.
സ്റ്റൈപ്പന്റ്
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസ സ്റ്റൈപ്പന്റായി 9000 രൂപ ലഭിക്കും.
അപേക്ഷ ഫീസ്
യുണൈറ്റഡ് ഇന്ത്യ നടത്തുന്ന റിക്രൂട്ട്‌മെന്റിലേക്ക് യാതൊരു വിധ ഫീസും നല്‍കേണ്ടതില്ല. നേരിട്ട് ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയുക. അപേക്ഷ നല്‍കുന്നതിനായി ആദ്യം നാഷണല്‍ അപ്രന്റീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.