കേന്ദ്ര സർക്കാരിന്റെ അവഗണന : കൽപ്പറ്റയിൽ സി.പി.എം പോസ്റ്റ് ഓഫീസ് ഉപരോധ സമരം സംഘടിപ്പിച്ചു

കൽപ്പറ്റ: കേന്ദ്ര സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെ സിപിഐഎം നേതൃത്വത്തിൽ കൽപ്പറ്റ പോസ്റ്റ് ഓഫീസ് ഉപരോധ സമരം നടത്തി. ചൂരൽമല ദുരന്ത ബാധിതരോടുള്ള കേന്ദ്ര സർക്കാരിൻ്റെ ശത്രുതാപരമായ സമീപനം അവസാനിപ്പിക്കുക, വന്യമൃഗ ആക്രമണ പ്രതിരോധ പ്രവർത്തനത്തിനായി കേരളം സമർപ്പിച്ച 1000 കോടിയുടെ പദ്ധതി അനുവദിക്കുക, 1972 ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
രാവിലെ 7 മണിക്ക് ഉപരോധ സമരം ആരംഭിച്ചു. കൽപ്പറ്റ പുതിയ സ്റ്റാൻ്റ് പരിസരത്ത് നിന്നും പ്രകടനം ആരംഭിച്ചു. സമരം സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം പി ഗഗാറിൻ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ റഫീഖ് സ്വാഗതവും കൽപ്പറ്റ ഏരിയാ സെക്രട്ടറി വി ഹാരിസ് നന്ദിയും പറഞ്ഞു.