March 12, 2025

ബത്തേരിയിലെ ഹോട്ടൽ, മെസ്സുകളിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി   

Share

 

ബത്തേരി : സുൽത്താൻ ബത്തേരി നഗരത്തിലെ ഹോട്ടലുകളിലും മെസ്സുകളിലും നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തി.

 

കോട്ടക്കുന്നിലെ ഹോട്ടൽ സൽക്കാര, ചുള്ളിയോട് റോഡിലെ മലബാർ, മാനിക്കുനിയിലെ ഇക്കായീസ്, ബീനാച്ചിയിലെ ഷാർജ മെസ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്. ഈ സ്ഥാപനങ്ങളുടെ ഉടമകൾക്കെതിരെ പിഴ ചുമത്തുമെന്നും പരിശോധനകൾ തുടരുമെന്നും നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.