March 15, 2025

ഇനി പോലീസിനെ വിളിക്കാൻ 100 ഉം ഫയര്‍ഫോഴ്സിനായി 101 ഉം അമര്‍ത്തണ്ട ; എല്ലാ സേവനങ്ങളും ഈ ഒറ്റ നമ്പറില്‍ കിട്ടും

Share

 

തിരുവനന്തപുരം : അടിയന്തര ഘട്ടങ്ങളില്‍ പോലീസിനെ വിളിക്കാൻ 100 എന്ന നമ്ബറും ഫയർഫോഴ്സിനായി 101 എന്ന നമ്ബറും ആയിരുന്നു ഇതുവരെ ലഭ്യമായിടുന്നത്.എന്നാല്‍ ഇനി എല്ലാ അടിയന്തര സേവനങ്ങളും ഒറ്റ നമ്ബറില്‍ ലഭിക്കുമെന്ന് കേരള പോലീസ് അറിയിച്ചു. പോലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112 എന്ന നമ്ബറില്‍ വിളിക്കാം. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവൻ ഒറ്റ കണ്‍ട്രോള്‍ റൂം നമ്ബറിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response Support System) സംവിധാനത്തിന്റെ ഭാഗമായാണ് പോലീസ് സേവനങ്ങള്‍ 100 ല്‍ നിന്ന് 112 എന്ന നമ്ബറിലേക്ക് മാറ്റിയിരിക്കുന്നത്.

 

കേരളത്തില്‍ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേയ്ക്കാവും കോള്‍ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങള്‍ ശേഖരിച്ച്‌ സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പോലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമില്‍ അറിയാനാകും. ആ വാഹനത്തില്‍ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്.

 

ഇതനുസരിച്ച്‌ പൊലീസ് ഉദ്യോഗസ്ഥർക്ക് അതിവേഗം പ്രവർത്തിക്കാം. ജില്ലാ കണ്‍ട്രോള്‍ റൂമികളിലേയ്ക്കും സമാനമായി സന്ദേശം നല്‍കും.

ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്ബരുകളില്‍ നിന്ന് പോലും 112 എന്ന നമ്ബറിലേക്ക് വിളിക്കാം എന്നോർക്കുക. മൊബൈല്‍ ഫോണുകളില്‍ നിന്നും ലാൻഡ് ഫോണില്‍ നിന്നും ഈ സൗകര്യം ലഭ്യമാണ്. പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലെ SoS ബട്ടണ്‍ വഴിയും നിങ്ങള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. അടിയന്തരസഹായങ്ങള്‍ക്ക് വേണ്ടി മാത്രം ഈ സേവനം പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് നിർദേശിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.