വയനാട്ടിലെ പ്രധാന അറിയിപ്പുകൾ

സൗജന്യ പരിശീലനം
കല്‍പ്പറ്റ : പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ബ്യൂട്ടീഷൻ കോഴ്‌സിൽ സൗജന്യ പരിശീലനം നല്‍കുന്നു. ഇന്ന് (മാർച്ച് 1) ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18- 45 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതര്‍ക്കാണ് അവസരം. ഫോണ്‍- 8078711040,8590762300
ഗതാഗതം നിരോധിച്ചു
കൽപ്പറ്റ : പള്ളിത്താഴെ റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചതിനാൽ പ്രവൃത്തി പൂർത്തീകരിക്കുന്നതു വരെ ഗതാഗതം നിരോധിച്ചതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. ഇതിന്റെ ഭാഗമായി ആനപ്പാലം ജംക്‌ഷനിലൂടെയുള്ള വൺവേ ഒഴിവാക്കി.
*അരിവാൾകോശ രോഗികൾക്ക് ആഭ ഐഡി ക്രിയേഷൻ സേവനം*
കൽപ്പറ്റ : ആരോഗ്യ വകുപ്പ് സാമൂഹിക സുരക്ഷാ മിഷന്റെ സഹകരണത്തോടെ ഇന്ന് (മാർച്ച് 1) രാവിലെ 9.30 മുതൽ കൽപ്പറ്റ എസ്. കെ. എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ അരിവാൾകോശ രോഗ ബാധിതർക്കായി പ്രത്യേക ആഭ ഐഡി ക്രിയേഷൻ സേവനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫോൺ. 9946105031.
*ഇന്ന് വൈദ്യുതി മുടങ്ങും*
പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കായകുന്ന്, പാതിരിയമ്പം, കാട്ടിച്ചിറക്കൽ, കാപ്പുംകുന്ന് സ്കൂൾ, കാരാട്ടുകുന്ന് പ്രദേശങ്ങളിൽ ഇന്ന് ( മാർച്ച് 1 ശനി ) രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് ( മാർച്ച് 1 ശനി ) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ കാപ്പുംചാൽ- തോണിച്ചാൽ റോഡ് ഭാഗത്ത് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസി.എഞ്ചിനീയർ അറിയിച്ചു.