പോക്‌സോ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

പനമരം : പനമരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ ലൈഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ നിയമപ്രകാരം മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. പനമരം പരക്കുനി ഒറവില്‍ വീട്ടില്‍ ഒ.എം. ഇസ്മയില്‍ (50) നെയാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ എ.അഷ്‌റഫും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്.