ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു

കേണിച്ചിറ : ചുണ്ടക്കൊല്ലിയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. നെല്ലിക്കര വെളുക്കൻ ഊരിലെ നന്ദു (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തിൽ സുഹൃത്തിനും പരിക്കുണ്ട്. ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.