കാട്ടാന വാഴകൃഷി നശിപ്പിച്ചു : ആത്മഹത്യാ ഭീഷണി മുഴക്കി കർഷകൻ

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}
പനമരം : കാട്ടാന വാഴകൃഷി നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കർഷകൻ. വനംവകുപ്പിൻ്റെ ഔട്ട് പോസ്റ്റിന് മുകളിൽ വിഷകുപ്പിയുമായി എത്തി നടവയൽ പാതിരിയമ്പം സ്വദേശി കണ്ണനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
കഴിഞ്ഞ ദിവസം കണ്ണൻ്റെ വാഴകൃഷി കാട്ടാന നശിപ്പിച്ചിരുന്നു. പ്രദേശത്ത് വന്യമൃഗം ശല്യം രൂക്ഷമാണ്. എന്നാൽ വിഷയത്തിൽ വനംവകുപ്പ് കൃത്യമായി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധിച്ചത്. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അടയന്തിര പരിഹാരം നൽകുമെന്ന് വനംവകുപ്പ് ഉറപ്പ് നൽകിയതോടെയാണ് കണ്ണൻ പിൻമാറിയത്.