എക്‌സൈസ് വകുപ്പ് – വിമുക്തി മിഷനില്‍ ജോലി : 50,000 രൂപ ശമ്പളം ; ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ജോലി നേടാന്‍ അവസരം. കോട്ടയം ജില്ല എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ കോ-ഓര്‍ഡിനേറ്ററിന്റെ തസ്തികയിലാണ് നിയമനം. ആകെ ഒരു ഒഴിവാണുള്ളത്.
യോഗ്യത : സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമണ്‍ സ്റ്റഡീസ്, ജന്‍ഡര്‍ സ്റ്റഡീസ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ മിഷനുകളിലോ, പ്രൊജക്ടുകളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായപരിധി
23 വയസ് മുതല്‍ 60 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 50000 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, ഫോണ്‍ നമ്പര്‍, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഫെബ്രുവരി 20ന് മുമ്പ് അപേക്ഷിക്കണം.
വിലാസം: ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, എക്സൈസ് ഡിവിഷന്‍ ഓഫീസ്, കളക്ട്രേറ്റ് പി.ഒ. കോട്ടയം-686002