വടുവൻചാലിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവറും മരിച്ചു

വടുവൻചാൽ : വടുവൻചാലിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ ശ്രീജേഷ് (38) മരണത്തിന് കീഴടങ്ങി. പൂപ്പൊലി ആഘോഷം കഴിഞ്ഞ് മടങ്ങിവരുമ്പോൾ ജനുവരി 15-ന് രാത്രി തോമാട്ടുചാൽ ഒന്നെയാറിന് സമീപമായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ശ്രീജേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു. തുടർന്ന് നാട്ടുകാർ ശ്രീജേഷിന്റെ ചികിത്സയ്ക്കായി ഒരു കമ്മിറ്റി രൂപീകരിക്കുകയും 5 ലക്ഷത്തിലധികം രൂപ സമാഹരിച്ച് സഹായം നൽകുകയും ചെയ്തു. എന്നാൽ, നിർഭാഗ്യവശാൽ അദ്ദേഹത്തെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ശ്രീജേഷിന്റെ അച്ഛൻ: ശ്രീധരൻ, അമ്മ: പുഷ്പ, സഹോദരി: രഞ്ജിനി.