May 10, 2025

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് റെയില്‍വേയിൽ 32,438 ഒഴിവ് : ഫെബ്രുവരി 22 വരെ അപേക്ഷിക്കാം

Share

 

പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് റെയില്‍വേയില്‍ ലെവല്‍ വണ്‍ ശമ്ബള സ്‌കെയിലുള്ള തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അടിസ്ഥാന ശമ്ബളം 18,000 രൂപ. ഓണ്‍ലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 22 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പ് ചെയ്തവര്‍ക്ക് നിശ്ചിതക്വാട്ടയുണ്ട്. ദക്ഷിണ റെയില്‍വേയില്‍ 540 പേര്‍ക്കാണ് ഈ വിഭാഗത്തില്‍ അവസരം.

 

ഗ്രൂപ്പ്-ഡി എന്നപേരില്‍ മുന്‍പ് അറിയപ്പെട്ടിരുന്ന തസ്തികകളാണിവ. രാജ്യത്തെ മുഴുവന്‍ റെയില്‍വേ സോണുകളിലായി 32,438 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിനായി കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുണ്ടാവും. മലയാളത്തിലും പരീക്ഷയെഴുതാം.

 

 

പരസ്യവിജ്ഞാപന നമ്ബര്‍: 08/2024

 

തസ്തികകള്‍: അസിസ്റ്റന്റ് (സിഗ്നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ വര്‍ക്ഷോപ്പ്/ബ്രിഡ്ജ്/കാരേജ് ആന്‍ഡ് വാഗണ്‍, ലോക്കോഷെഡ്), പോയിന്റ്‌സ്മാന്‍, ട്രാക്ക് മെയിന്റെയ്നര്‍. സിഗ്‌നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, എന്‍ജിനീയറിങ്, ഇലക്‌ട്രിക്കല്‍, ട്രാഫിക് എന്നീ വകുപ്പുകള്‍ക്ക് കീഴിലാണിവ.

 

പ്രായം

 

2025 ജനുവരി ഒന്നിന് 18-36. ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് ജനറല്‍, ഇ.ഡബ്ല്യു.എസ്.-10 വര്‍ഷം, ഒ.ബി.സി. (എന്‍.സി.എല്‍.)-13 വര്‍ഷം, എസ്.സി., എസ്.ടി.-15 വര്‍ഷം എന്നിങ്ങനെയാണ് വയസ്സിളവ്. ഐ.ടി.ഐ. പാസായവരില്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പ് ചെയ്തവര്‍ക്ക് നിയമാനുസൃത ഇളവുണ്ട്.

 

യോഗ്യത

 

പത്താംക്ലാസ്. അല്ലെങ്കില്‍ ഐ.ടി.ഐ./തത്തുല്യം. അല്ലെങ്കില്‍ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് (എന്‍.സി.വി.ടി.). അവസാനവര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ അപേക്ഷിക്കാനര്‍ഹരല്ല.

 

അപേക്ഷ

 

വിശദവിവരങ്ങളും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്കും റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെ വെബ്‌സൈറ്റില്‍ ലഭിക്കും. ചെന്നൈ ആര്‍.ആര്‍.ബി.യുടെ വെബ്സൈറ്റ് വിലാസം: www.rrbchennai.gov.in


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.