October 25, 2025

പുരയിടത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കാന്‍ വില്ലേജ് ഓഫിസര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി

 

കൊച്ചി : പുരയിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാനുള്ള അധികാരം വില്ലേജ് ഓഫിസര്‍ക്ക് ഇല്ലെന്ന് ഹൈക്കോടതി .നികുതി രജിസ്റ്ററില്‍ പുരയിടം എന്ന് തരംതിരിച്ചിട്ടുള്ള വസ്തുവകകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാനാവില്ല.നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ 12-ാം വകുപ്പ് പ്രകാരം വില്ലേജ് ഓഫീസര്‍മാരുടെ അധികാരപരിധിയില്‍ ഇത് ഉള്‍പ്പെടില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു

 

നെല്‍ഭൂമിയുടെയോ തണ്ണീര്‍ത്തടത്തിന്റെയോ പരിധിയില്‍ വരുന്ന വസ്തുവകകള്‍ക്ക് മാത്രമാണ് സ്റ്റോപ് മെമ്മോ നല്‍കാനാവൂ. പുരയിടത്തില്‍ നിലം നികത്തല്‍ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ വില്ലേജ് ഓഫീസര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.