വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബത്തേരി : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ദൊട്ടപ്പൻകുളം തേക്കുംപാടം റ്റി. പി ഉനൈസ് (38) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അമ്പലവയൽ ടൗണിൽ ഉനൈസ് സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതര പരുക്കേറ്റ ഉനൈസിനെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് മൈതാനികുന്ന് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.