ബൈക്കിൻ്റെ ഹെഡ്‌ലൈറ്റിനകത്ത് ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ : യുവാവ് അറസ്റ്റില്‍

ബത്തേരി : 49.78 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട് ബേപ്പൂര്‍ അയനിക്കല്‍ ആദിത്യനെയാണ് (26) ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞദിവസം മുത്തങ്ങ എയ്ഡ് പോസ്റ്റിനു സമീപം പരിശോധനയിലാണ് ഇയാള്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിളിന്റെ ഹെഡ്‌ലൈറ്റിനകത്ത് ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. ഗുണ്ടല്‍പേട്ട ഭാഗത്തുനിന്നു വരികയായിരുന്നു ആദിത്യന്‍. ബത്തേരി എസ്‌ഐ കെ.കെ. സോബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ബൈക്ക് കസ്റ്റഡിയിലെടുത്തു.