ടൂറിസ്റ്റ് ഹോമിലെ മുറിയില്‍ വില്‍പ്പനക്ക് സൂക്ഷിച്ച കഞ്ചാവുമായി മധ്യവയസ്‌കര്‍ അറസ്റ്റില്‍

ബത്തേരി : ടൂറിസ്റ്റ് ഹോമിലെ മുറിയില്‍ വില്‍പ്പനക്ക് സൂക്ഷിച്ച കഞ്ചാവ് പിടികൂടി. 2.09 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മേപ്പാടി, കെ.ബി റോഡ് പഴയിടത്ത് വീട്ടില്‍, പ്രാഞ്ചി എന്ന ഫ്രാന്‍സിസ് ഏലിയാസ്(54), മലപ്പുറം, വേങ്ങര, പൂളക്കമണ്ണില്‍, കൃഷ്ണനുണ്ണി നായര്‍(59) എന്നിവരെ ബത്തേരി എസ്.ഐ. കെ.കെ. സോബിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ജനുവരി 14ന് വൈകിട്ടോടെ ബത്തേരിയിലെ ടൂറിസ്റ്റ് ഹോമിനുള്ളില്‍ നിന്നാണ് പോലീസ് കഞ്ചാവ് പിടിച്ചെടുത്തത്. ഫ്രാന്‍സിസ് നിരവധി ലഹരി കേസുകളില്‍ പ്രതിയാണ്.