March 12, 2025

പുൽപ്പള്ളിയിൽ കടുവ വീണ്ടും ആടിനെ പിടികൂടി : ഒരാഴ്ചയ്ക്കിടെ കടുവ പിടികൂടിയത് അഞ്ച് ആടിനെ

Share

 

പുൽപ്പളളി : പുൽപ്പള്ളിയിൽ കടുവ വീണ്ടും ആടിനെ പിടികൂടി. അമരക്കുനിയിൽ നിന്നും 2 കിലോമീറ്ററോളം അകലെയാണ് വീണ്ടും കടുവ ആടിനെ പിടികൂടി.

തൂപ്രഅങ്കണവാടിക്ക് സമീപമുള്ള ചന്ദ്രൻ പെരുംപറമ്പിലിന്റെ ആടിനെയാണ് പിടികൂടിയത്.

 

 

കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് ഡ്രോൺ വഴി തിരച്ചിൽ തുടരുന്നതിനിടെയാണ് സംഭവം. ഇതോടെ ഒരാഴ്ചയ്ക്കിടെ കടുവ പിടികൂടിയ ആടിൻ്റെ എണ്ണം അഞ്ചായി.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.