October 25, 2025

ഐ.പി.എല്‍ 2025 ഉദ്ഘാടനവും ഫൈനലും ഈഡൻ ഗാര്‍ഡനില്‍, ആദ്യ മത്സരം മാര്‍ച്ച്‌ 21 ന്

 

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മാർച്ച്‌ 21ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഉദ്ഘാടന മത്സരത്തിനും ഫൈനലിനും കൊല്‍ക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയം വേദിയാകും. നിലവിലെ ഐപിഎല്‍ ചാംപ്യന്മാർ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നതിനാലാണ് ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ക്ക് ഈഡൻ ഗാർഡൻസ് വേദിയാകുന്നത്. നിലവിലെ റണ്ണേഴ്സ് അപ്പുകളായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഹോം സ്റ്റേഡിയമായ ഉപ്പലിലാണ് രണ്ട് പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കുക.

 

അതിനിടെ ചാംപ്യൻസ് ട്രോഫിയുടെ സമാപനത്തോടെ മാത്രമെ ഐപിഎല്‍ 2025ന്റെ ഔദ്യോഗിക തിയതി പുറത്തുവരിക. മാർച്ച്‌ ഒമ്ബതിനാണ് ചാംപ്യൻസ് ട്രോഫിക്ക് അവസാനമാകുക. അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിന് ശേഷം താരങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

 

 

ഫെബ്രുവരി ഏഴ് മുതല്‍ 25 വരെയാണ് വനിത പ്രീമിയർ ലീഗ് നടക്കുക. നാല് വേദികളിലായി ടൂർണമെന്റ് പുരോഗമിക്കും. മുംബൈ, ലഖ്നൗ, ബെംഗളൂരു തുടങ്ങിയ ഇടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.