അത്യപൂർവ്വ രോഗം ബാധിച്ച രണ്ട് വയസ്സുകാരൻ മരിച്ചു

കൽപ്പറ്റ : അത്യപൂർവ്വ രോഗമായ ശരീരത്തിൽ രോഗ പ്രതിരോധ ശേഷി ശരീരംസ്വയം നശിപ്പിക്കുന്ന അവസ്ഥ (ഹിമോഫാഗോസൈറ്റിക് ലിംഫോ ഹിസ്റ്റിയോ സൈറ്റോസീസ്) പിടിപെട്ട് ചികിൽസയിലായിരുന്ന രണ്ട് വയസ്സുകാരൻ മരിച്ചു.
നാട് ഒന്നിച്ചു ചികിത്സക്കായി 45ലക്ഷം കണ്ടെത്തിയെങ്കിലും നൈതിക് അമർ മോൻ യാത്രയായി. നൈതിക്അമറിൻ്റെ മജ്ജ മാറ്റിവെക്കൽ ചികിത്സ നല്ല നിലയിൽ തന്നെപൂർത്തീകരിച്ചെങ്കിലും ചികിത്സയിലിരിക്കേ അല്പം മുമ്പ് മരണത്തിന് കീഴടങ്ങി
വയനാട് പനമരം ഏച്ചോം സ്വദേശി വെള്ളമുണ്ടക്കൽ അമൃതാനന്ദിന്റെയും കൽപ്പറ്റ എമിലി സ്വദേശിനി അശ്വതിയുടെയും ഏക മകനാണ്. ജനിച്ച് 6 മാസം കഴിഞ്ഞതോടെ രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെ നിരന്തരം നടത്തിയ ശാസ്ത്രീയ മെഡിക്കൽ പരിശോധനയിലാണ് രോഗം സ്ഥിരികരിച്ചത്.
മജ്ജ മാറ്റിവെക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വീണ്ടെടുക്കാനാവുമെന്നും പിഞ്ചോമനയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരാനാവുമെന്നായിരുന്നു ഡോക്ടർമാരുടെ പ്രതീക്ഷ.