May 13, 2025

കേരളത്തിലും സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കണം : ഉപവാസ സമരം നടത്തി 

Share

 

കൽപ്പറ്റ : കേരളത്തിലും പങ്കാളിത്ത പെൻഷൻ പിർവലിച്ച് സാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാകേന്ദ്രങ്ങളിൽ സ്റ്റേറ്റ് NPS എപ്ലോകീസ് കളക്‌ടീവ് കേരള ഉപവാസ സമരം സംഘടിപ്പിച്ചു. വയനാട് കളക്ട്രേറ്റിന് മുമ്പിൽ നടന്ന സ‌മരം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അബ്ദുൾ അലി ഉദ്ഘാടനം ചെയ്‌തു.

 

പുനപരിശോധന റിപ്പോർട്ട്‌ കിട്ടിയാലുടൻ ജീവനക്കാർക്ക് അനുകൂലമായി നടപടി സ്വീകരിക്കുമെന്ന പ്രകടനപത്രിക വാഗ്ദാനം പാലിക്കാത്തത് ജീവനക്കാരോടുള്ള വെല്ലുവിളിയാണ്. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും നൽകി തുടങ്ങി. മറ്റു പല സംസ്ഥാനങ്ങളും പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. എന്നാൽ സംസ്ഥാനത്ത് ഇതുവരെയും പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മന്ത്രിസഭാ ഉപസമിതി മീറ്റിങ്ങ് കൂടി എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും , മിനുട്സ് ഇല്ല എന്നാണ് വിവരാവകാശ മറുപടിയിൽ പറയുന്നത്. ഇത് തീർത്തും വഞ്ചനാപരമായ നിലപാടാണ്. സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് SNPSECK യുടെ നേതൃത്വത്തിൽ ജനുവരി 22 ന് മുഴുവൻ ജീവനക്കാരും അധ്യാപകരും സൂചന പണിമുടക്ക് നടത്തും.

 

എത്രയും വേഗം NPS പിൻവലിച്ച് ജീവനക്കാരെ ചേർത്ത് നിർത്താൻ സർക്കാർ തയ്യാറാവണം. അല്ലാത്ത പക്ഷം കൂടുതൽപ്രത്യക്ഷ സമരപരിപാടികളുമായി സംഘടന മുന്നോട്ട് പോകും. വൈകുന്നേരം 5 മണിക്ക് അവസാനിച്ച ഉപവാസ സമരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 ഓളം പേർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ശ്രീ സദുഷ് പി കെ, പ്രസിഡന്റ്‌ ശ്രീ ശരത് വി എസ് ജില്ലാ കമ്മിറ്റി അംഗം ശ്രീ സിദ്ദിഖ് ട്രഷറർ ശ്രീ ആശ്രയ കുമാരൻ, അഭിജിത് വിജയൻ എന്നിവർ സംസാരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.