പനമരത്ത് ആരോഗ്യ വകുപ്പ് പരിശോധന : മൂന്ന് കടകൾ പൂട്ടിച്ചു

പനമരം : പനമരം സാമൂഹികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പനമരത്ത് നടത്തിയ പരിശോധനയിൽ മൂന്ന് കടകൾ പൂട്ടിച്ചു. കരിക്ക് റെസ്റ്റോറന്റ്, ഡേ ടു ഡേ സ്റ്റോർ ആൻഡ് കഫെ, വന്ദനം സ്റ്റോർ എന്നീ മുന്ന് സ്ഥാപനങ്ങളാണ് താത്കാലികമായി അടപ്പിച്ചത്.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, ജലഗുണനിലവാര പരിശോധന റിപ്പോർട്ട്, ലൈസൻസ് എന്നിവ ഇല്ലാതെ പ്രവർത്തിച്ചുവന്നതിനാലാണ് നടപടി. കൈതക്കൽ കോപ്പീസ് കൂൾബാറിൽ നിന്നും കാലാവധി കഴിഞ്ഞ 36 ബോട്ടിൽ പെപ്സി, സെവൻ അപ്പ്, അഞ്ചുപാക്കറ്റ് പാൽ എന്നിവ കണ്ടെത്തി നശിപ്പിച്ചു. നിയമപ്രകാരമുള്ള പുകവലി നിരോധന ബോർഡില്ലാത്ത സ്ഥാപനങ്ങളിൽ നിന്നും, പൊതുസ്ഥലത്തു പുകവലിച്ചവരിൽ നിന്നും പിഴയും ഈടാക്കി.