പാതിരിപ്പാലത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു : മൂന്നു പേര്‍ക്ക് പരിക്ക്

മീനങ്ങാടി : പാതിരിപ്പാലത്ത് നിയന്ത്രണംവിട്ട ലോറി കാറിലില്‍ ഇടിച്ച് യുവാവ് മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികന്‍ കുറ്റിയാടി മേലിയേടത്ത് ഷബീറാണ് (24) മരിച്ചത്. സഹയാത്രികരും കുറ്റിയാടി സ്വദേശികളുമായ ഷാഫി, യൂനുസ്, സഹല്‍ എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ കല്‍പ്പറ്റയിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. കുറ്റിയാടിയില്‍നിന്നു ഊട്ടിക്കു പോകുകയായിരുന്നു കാര്‍ യാത്രികര്‍. കുഴല്‍ക്കിണര്‍ നിര്‍മാണ സാമഗ്രികള്‍ കയറ്റിയ ലോറിയാണ് കാറില്‍ ഇടിച്ചത്.