കേരള ഹൈക്കോടതിയില്‍ സ്ഥിര ജോലി ; ജനുവരി 6 വരെ അപേക്ഷിക്കാം

കേരള ഹൈക്കോടതിയില്‍ ജോലി നേടാന്‍ അവസരം. കേരള ഹൈക്കോടതിയിലേക്ക് കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയില്‍ നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 12 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായി ജനുവരി 6 വരെ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
കേരള ഹൈക്കോടതി കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2 നിയമനം.
ആകെ 12 ഒഴിവുകളാണുള്ളത്. ഒരു ഒഴിവ് മുസ് ലിം കാറ്റഗറിക്കാര്‍ക്ക് മാത്രമാണ്.
ശമ്പളം
ജോലി ലഭിച്ചാല്‍ 27,900 രൂപ മുതല്‍ 63,700 രൂപ വരെ നിങ്ങള്‍ക്ക് ശമ്പളമായി ലഭിക്കും.
യോഗ്യത
പ്ലസ് ടു / തത്തുല്യം. കെജിടിഇ (ഹയര്‍) ടൈപ്പ് റൈറ്റിങ് (ഇംഗ്ലീഷ്) കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ്/ തത്തുല്യ സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം.
പ്രായപരിധി
ഉദ്യോഗാര്‍ഥികള്‍ 1988 ജനുവരി 2നും 2006 ജനുവരി 1നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി, എസ്ടി, ഒബിസി, വിമുക്ത ഭടന്‍മാര്‍ എന്നിങ്ങനെയുള്ള സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.
അപേക്ഷ
താല്‍പര്യമുള്ളവര്‍ കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. വിശദമായ വിജ്ഞാപനവും, അപേക്ഷ നടപടികളും വെബ്‌സൈറ്റിലുണ്ട്.