ദേശീയ ഗെയിംസ് : വോളിബോൾ ജില്ലാതല സെലക്ഷൻ ട്രയൽസ്

കൽപ്പറ്റ : ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയഗെയിംസിൽ പങ്കെടുക്കുന്നതിനു വേണ്ടിയുള്ള സംസ്ഥാനതല പുരുഷ, വനിത വോളിബോൾ/ ബീച്ച് വോളിബോൾ ടീമിനെ തിഞ്ഞെടുക്കുന്നതിന് മുന്നോടിയായുള്ള ജില്ലാതല വോളിബോൾ സെലക്‌ഷൻ ട്രയൽസ് ഡിസംബർ 17-ന് നടക്കും.
വൈകീട്ട് 3.30-ന് കേണിച്ചിറ യുവപ്രതിഭാ വോളിബോൾ സ്റ്റേഡിയത്തിലാണ് സെലക്‌ഷൻ ട്രയൽസ്. 15 വയസ്സിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം.
പങ്കെടുക്കുന്നവർ ആധാർ കാർഡിൻ്റെ പകർപ്പ് കൊണ്ടുവരണം. ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും ജില്ലാ വോളിബോൾ അസോസിയേഷൻ്റെയും നേതൃത്വത്തിലുള്ള മോണിറ്ററിങ് കമ്മിറ്റിയാണ് സെലക്ഷൻ ട്രയൽസ് നടത്തുന്നത്.
2025 ജനുവരി 28 മുതൽ ഫെബ്രുവരി 14 വരെയാണ് ദേശീയഗെയിംസ്. ഫോൺ: 8075238433, 9847877857.