വയനാട്ടിലെ അധ്യാപക ഒഴിവുകൾ

കാര്യമ്പാടി ഗവ. എൽ.പി. സ്കൂളിൽ എൽ.പി. എസ്.ടി. നിയമനം. കൂടിക്കാഴ്ച ഇന്ന് ( നവംബർ 25 ന് ) രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ താത്കാലിക ക്ലാർക്ക് നിയമനത്തിനായുള്ള കൂടിക്കാഴ്ച 25-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.
മുട്ടിൽ : വയനാട് ഓർഫനേജ് സ്കൂൾസ് മുട്ടിൽ കോർപ്പറേറ്റ് മാനേജ്‌മെന്റിന് കിഴിലുള്ള മുട്ടിൽ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്., പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ്. എന്നീ സ്കൂളുകളിൽ ഒഴിവുള്ള എച്ച്.എസ്.എസ്.ടി. കെമിസ്ട്രി, എച്ച്.എസ്.എസ്.ടി. പൊളിറ്റിക്കൽ സയൻസ് എന്നീ തസ്തികകളിൽ നിയമനം. അപേക്ഷ 13 ദിവസത്തിനകം കോർപ്പറേറ്റ് മാനേജർ, വയനാട് ഓർഫനേജ് സ്കൂൾസ് മുട്ടിൽ, മാണ്ടാട് പി.ഒ, വയനാട് – 673 122 എന്ന വിലാസത്തിൽ ലഭിക്കണം.