പെരിക്കല്ലൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

പുൽപ്പള്ളി : കഞ്ചാവുമായി യുവാവ് പിടിയിൽ. കൽപ്പറ്റ റാട്ടക്കൊല്ലി മംഗലത്ത് വീട്ടിൽ ബിൻഷാദി നെയാണ് (24) പുൽപ്പള്ളി പോലീസ് പിടികൂടിയത്. പെരിക്കല്ലൂർ കടവിൽ നടത്തിയ പരിശോധനയിലാണ് 35 ഗ്രാം കഞ്ചാവുമായി ബിൻഷാദ് പിടിയിലായത്.
ഇയാൾ ഒട്ടേറെ പോലീസ് കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എസ്.ഐ. കെ. സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.