അത്യപൂർവ്വ രോഗം ബാധിച്ച രണ്ട് വയസ്സുകാരൻ ചികിത്സാ സഹായം തേടുന്നു

കൽപ്പറ്റ : അത്യപൂർവ്വ രോഗമായ ശരീരത്തിൽ രോഗ പ്രതിരോധ ശേഷി ശരീരംസ്വയം നശിപ്പിക്കുന്ന അവസ്ഥ (ഹിമോഫാഗോസൈറ്റിക് ലിംഫോ ഹിസ്റ്റിയോ സൈറ്റോസീസ്) പിടിപെട്ട് ചികിൽസയിൽ കഴിയുന്ന പിഞ്ചോമനയെ രക്ഷിക്കാൻ നാടൊന്നിക്കുന്നു.
ചികിൽസാ ചെലവായി 45 ലക്ഷം രൂപയാണ് വേണ്ടത്. സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന കുടുംബത്തെ സഹായിക്കുന്നതിന്റെ ഭാഗമായി 45 ദിവസം കൊണ്ട് 45 ലക്ഷം രൂപ ജനകീയമായി പിരിച്ചെടുക്കാനാണ് ചികിൽസാ സഹായ കമ്മിറ്റി തീരുമാനിച്ചത്.
വയനാട് പനമരം ഏച്ചോം സ്വദേശി വെള്ളമുണ്ടക്കൽ അമൃതാനന്ദിന്റെയും കൽപ്പറ്റ എമിലി സ്വദേശിനി അശ്വതിയുടെയും ഏക മകനായ രണ്ട് വയസ്സുകാരൻ നൈതിക് അമറിനാണ് അത്യപൂർവ്വ രോഗം പിടിപ്പെട്ട് ചികിൽസയിൽ കഴിയുന്നത്. ജനിച്ച് 6 മാസം കഴിഞ്ഞതോടെ രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെ നിരന്തരം നടത്തിയ ശാസ്ത്രീയ മെഡിക്കൽ പരിശോധനയിലാണ് രോഗം സ്ഥിരികരിച്ചത്.
മജ്ജ മാറ്റിവെക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വീണ്ടെടുക്കാനാവുമെന്നും പിഞ്ചോമനയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരാനാവുമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.
A/C Details :-
SBI BANK, KALPETTA BRANCH
A/C No: 43539145377
IFSC: SBIN0070192