വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

കല്‍പ്പറ്റ : വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവും, കഞ്ചാവ് വിറ്റു സമ്പാദിച്ച പണവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍. മേപ്പാടി പഴയേടത്ത് വീട്ടില്‍ ഫ്രാന്‍സിസ് (56) നെയാണ് കല്‍പ്പറ്റ പോലീസ് പിടികൂടിയത്.
കല്‍പ്പറ്റ ടൗണില്‍ വെച്ചാണ് ഇയ്യാളെ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് വിറ്റ് സമ്പാദിച്ച 18700 രൂപയും കണ്ടെടുത്തു. എസ്.ഐ അജിത് കുമാര്‍, എസ്.സി.പി.ഒ ബിനില്‍ രാജ്, സി.പി.ഒ സുനില്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.