October 30, 2024

വയനാട് ചുരത്തില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം 

Share

 

കൽപ്പറ്റ : വയനാട് ചുരത്തിലൂടെ പോകുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. നാളെ ( ചൊവ്വാഴ്ച) മുതല്‍ ചുരത്തിലൂടെ പോകുന്ന ‘ഭാരവാഹന’ങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തും. റോഡിലുള്ള കുഴികള്‍ അടയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ചുരം അടച്ചിടുന്നത്.

 

വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ച അർധരാത്രി മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. ചുരത്തിലെ 6, 7, 8 ഹെയർപിൻ വളവുകളിലെ കുഴികളാണ് അടയ്ക്കുന്നത്.

 

ഈ മാസത്തിന്റെ ആദ്യവാരവും താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അന്ന് അടിവാരം മുതല്‍ ലക്കിടി വരെയുള്ള ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. യാത്രക്കാർ അധികൃതരുടെ നിർദ്ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.