October 22, 2024

അന്യസംസ്ഥാന ഡ്രൈവിങ്‌ ലൈസൻസ് ; വിലാസം കേരളത്തിലേക്ക് മാറ്റണമെങ്കിൽ ഇനി വാഹനം ഓടിച്ചു കാണിക്കണം

Share

 

മറ്റു സംസ്ഥാനങ്ങളിലെ ഡ്രൈവിങ് ലൈസൻസുകളുടെ മേല്‍വിലാസം കേരളത്തിലേക്ക് മാറ്റാൻ പുതിയ കടമ്പ. കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് നിർേദശിക്കുന്ന രീതിയില്‍ വാഹനം ഓടിച്ചു കാണിച്ചാല്‍ മാത്രമാണ് കേരളത്തിലെ മേല്‍വിലാസത്തിലേക്ക് മാറ്റം സാധ്യമാകുക. മറ്റു സംസ്ഥാനങ്ങളില്‍ ഡ്രൈവിങ് ലൈസൻസ് കിട്ടാൻ എളുപ്പമാണെന്നാണ് വിലയിരുത്തല്‍. അതിനാല്‍ കേരളത്തിലെ സ്ഥിരതാമസക്കാർ അവിടങ്ങളില്‍ പോയി ലൈസൻസ് എടുത്തുവരാറുണ്ട്. ഇതുമൂലമാണ് മേല്‍വിലാസ മാറ്റത്തിന്റെ നിബന്ധന കർശനമാക്കിയതെന്നുമാണ് മോട്ടോർ വാഹന വകുപ്പ് നല്‍കുന്ന വിശദീകരണം.

 

അപേക്ഷകന് വാഹനം ഓടിക്കാൻ അറിയാമെന്ന് ബോധ്യപ്പെടാൻ റോഡ് ടെസ്റ്റ് നടത്തണോ വേണ്ടയോ എന്നതില്‍ മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർക്ക് തീരുമാനമെടുക്കാം. എന്നാല്‍ സ്വന്തമായി ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറല്ലാത്തതിനാല്‍ മിക്ക മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാരും റോഡ് ടെസ്റ്റ് നടത്തുന്നുണ്ട്.

 

മറ്റു സംസ്ഥാനങ്ങളില്‍ നിന്നെടുത്ത ലൈസൻസ് കാലാവധിയെത്തുന്നതിനു മുൻപേ പുതുക്കാൻ പോലും കേരളത്തില്‍ റോഡ് ടെസ്റ്റ് ആവശ്യമില്ലായിരുന്നു. മോട്ടോർ വാഹന നിയമ പ്രകാരം രാജ്യത്ത് എവിടെനിന്നും പൗരന്മാർക്ക് ലൈസൻസ് എടുക്കാം. ലൈസൻസ് അനുവദിക്കുന്നതിന് രാജ്യത്താകമാനം ഒരേ മാനദണ്ഡമാണ്. ഈയിടെ കേരളത്തില്‍ ലൈസൻസ് അനുവദിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയെന്നത് മാത്രമാണ് പ്രത്യേകത.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.