November 8, 2025

വിൽപ്പനക്കായി സൂക്ഷിച്ച രണ്ട് കിലോയോളം കഞ്ചാവുമായി യുവാക്കൾ പിടിയില്‍

 

അമ്പലവയൽ : വിൽപ്പനക്കായി സൂക്ഷിച്ച രണ്ട് കിലോയോളം കഞ്ചാവുമായി യുവാക്കൾ പിടിയില്‍. ബത്തേരി റഹ്മത്ത് നഗർ പള്ളത്ത് വീട്ടിൽ പി.എ മുഹമ്മദ്‌ ഫറൂഖ് (24), ബത്തേരി മണിച്ചിറ പെരുമണ്ണിൽ വീട്ടിൽ പി.എം അജ്മൽ (22), തൊവരിമല മാനിവയൽ നടവരമ്പിൽ വീട്ടിൽ കെ.ശരത്ത് രാജ് (24) എന്നിവരെയാണ് അമ്പലവയൽ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.

 

ഇവരിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 1.82 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. വെള്ളിയാഴ്ച്ച വൈകീട്ടോടെയാണ് ശരത്ത് രാജിന്റെ തൊവരിമല മാനിവയലിലെ വീട്ടിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്‌പെക്ടർ എം. അബ്ദുൽസലാമിന്റെ നേതൃത്വത്തിലാണ് പോലീസ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.