ഇന്ത്യൻ രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്

മുംബൈ : ഇന്ത്യൻ രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്. ഡോളറുമായുള്ള വിനിമയനിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതോടെ ഗള്‍ഫ് കറൻസികളുടെ വിനിമയമൂല്യവും ഉയർന്നു. ഇന്ത്യൻ രൂപയുമായുള്ള ഡോളറിന്‍റെ വിനിമയമൂല്യം വെള്ളിയാഴ്ച 84 രൂപ 0775 പൈസയിലേക്കെത്തി. ഇതുവരെ രേഖപ്പെടുത്തിയ രൂപയുടെ ഏറ്റവും കുറഞ്ഞമൂല്യമാണിത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇതിന് തൊട്ടുമുമ്ബുള്ള കുറഞ്ഞ മൂല്യം രേഖപ്പെടുത്തിയത്. അന്ന് 84 രൂപ 0750 പൈസയായിരുന്നു വിനിമയനിരക്ക്. ഇതിന് തുല്യമായരീതിയില്‍ ഗള്‍ഫ് കറൻസിയുടെ വിനിമയമൂല്യവും ഉയർന്നു. യു.എ.ഇ ദിർഹം ഒരു രൂപക്ക് 22 രൂപ 90 പൈസ എന്ന നിലവരെയെത്തി. പിന്നീട് രൂപ അല്‍പം നിലമെച്ചപ്പെടുത്തിയതോടെ 22 രൂപ 89 പൈസയിലെത്തി.
സമാനമായ രീതിയില്‍ മുഴുവൻ ഗള്‍ഫ് കറൻസികളുടെയും രൂപയുമായുള്ള വിനിമയമൂല്യം ഉയർന്നു. ഇന്ത്യൻ ഓഹരി വിപണിയില്‍നിന്ന് നിക്ഷേപകരുടെ പിന്മാറ്റമാണ് രൂപയുടെ മൂല്യത്തിന് തിരിച്ചടിയാതെന്നാണ് റിപ്പോർട്ടുകള്‍. രൂപയുടെ മൂല്യം കുറയുമ്ബോള്‍ ഗള്‍ഫിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാൻ കഴിയുമെന്ന് സൗകര്യമുണ്ട്. എന്നാല്‍, പണപ്പെരുപ്പം ദൈനംദിന ചെലവുകളെ ബാധിക്കുമെന്നതിനാല്‍ വലിയ നേട്ടമുണ്ടാകണമെന്നില്ല. അതേസമയം, നാട്ടില്‍ ബാങ്ക് ലോണും മറ്റും അടച്ചുവീട്ടാനുള്ള പ്രവാസികള്‍ക്ക് ഇത് ആശ്വാസകരമാണ്.