പനമരത്തെ ആക്രമണം ; മൂന്നാമനും പിടിയിൽ

പനമരം : പനമരത്ത് ആക്രമണം നടത്തിയ മൂന്നാമനും പിടിയിൽ. അഞ്ചുകുന്ന് കുളത്താറ കോളനിയിലെ ഉണ്ണി ( 19 ) ആണ് അറസ്റ്റിലായത്. ഇയാൾ കമ്പളക്കാട് പോലീസ് സ്റ്റേഷനിലെ പോക്സോ കേസിലും പ്രതിയാണ്. കഴിഞ്ഞ ദിവസം ചീക്കലൂർ സ്വദേശി വിഷ്ണു (20), പുഞ്ചവയൽ സ്വദേശി അനീഷ് (28) എന്നിവരെയും സമാനകേസിൽ അറസ്റ്റു ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി പനമരം ഹൈസ്കൂൾ റോഡിൽ പലചരക്ക് കച്ചവടം നടത്തുന്ന അനിൽകുമാറിനെ ആക്രമിക്കുകയും ചാലിൽ ഭാഗത്തെ വീടിന്റെ ജനൽ തകർക്കുകയും ചെയ്ത കേസിലാണ് മൂന്നാമനും പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.