ബസിലെ ടിക്കറ്റ് മെഷീന്‍ മോഷണം : യുവാവ് പിടിയില്‍

ബത്തേരി : കെഎസ്ആര്‍ടിസി ബസില്‍നിന്നു ടിക്കറ്റ് കൊടുക്കുന്ന ഇ മെഷീന്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. കിടങ്ങനാട് പണയമ്പം ബിജുവിനെയാണ് (22) എസ്‌ഐമാരായ രാംദാസ്, ദേവദാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുബീഷ്, പ്രവീണ്‍, ഫൗസിയ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.
ബത്തേരി – പാട്ടവയല്‍ റൂട്ടിലോടുന്ന ബസിലായിരുന്നു ദിവസങ്ങള്‍ മുന്‍പ് മോഷണം. സീറ്റിലെ റാക്ക് ബോക്‌സില്‍ വച്ചശേഷം കണ്ടക്ടര്‍ ടോയ്‌ലറ്റില്‍ പോയപ്പോഴാണ് ബിജു മെഷീന്‍ അപഹരിച്ചത്. പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വീട്ടിലെ മുറിയില്‍ അലമാരയില്‍നിന്നാണ് മെഷീന്‍ കണ്ടെടുത്തത്.