കർണാടകയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വയനാട് സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കേണിച്ചിറ : കർണാടക തലക്കാവേരി പുഴയിൽ ഇന്നലെ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കേണിച്ചിറ രാജീവ് ഗാന്ധി ജംഗ്ഷൻ പിറവിക്കോട്ട് അഖിൽ (40) ആണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാത്രിയോടെ സുഹൃത്തുകളോടെത്തു കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു ഒഴുക്കിൽപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.