തുടര്‍ച്ചയായ കുതിപ്പിനൊടുവില്‍ ഇന്ന് മാറ്റമില്ലാതെ സ്വര്‍ണവില

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ തുടർന്ന വൻകുതിപ്പിന് പിന്നാലെ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നലെ വില്‍പ്പന നടന്ന 56,480 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന, റെക്കോർഡ് വിലയില്‍ തന്നെയാണ് ഇന്നും വില്‍പ്പന നടക്കുന്നത്.
സെപ്റ്റംബർ രണ്ടിന് 53,360 രൂപയ്ക്ക് വില്‍പ്പന നടന്ന സ്വർണം പിന്നീട് വിലയില്‍ ഏറ്റക്കുറച്ചിലുകളോടെ തുടർന്നെങ്കിലും സെപ്റ്റംബർ 21ന് 55,680 രൂപയിലേക്ക് ഉയർന്ന് മെയ് 20ലെ വിലയായ 55,120 രൂപ എന്ന റെക്കോർഡ് പുതുക്കിയിരുന്നു. തുടർന്ന് സെപ്റ്റംബർ 23ന് 55,840 രൂപയിലേക്കും 24ന് 56,000 രൂപയിലേക്കും ഇന്നലെ 56,480 രൂപയിലേക്കും ഉയർന്ന റെക്കോർഡ് തിരുത്തിക്കൊണ്ടിരിക്കുകയായിരുന്നു
ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7,060 രൂപയാണ്.