റോഡ് പണിക്ക് എൻജിനിയർ അനുമതി നൽകുന്നില്ല : പനമരത്ത് വാർഡ് മെമ്പറുടെ കുത്തിയിരിപ്പ് സമരം

പനമരം : റോഡ് പണിക്ക് എഞ്ചിനിയർ അനുമതി നൽകുന്നില്ലെന്നാരോപിച്ച് പനമരത്ത് വാർഡ് മെമ്പറുടെ കുത്തിയിരിപ്പ് സമരം. 12-ാം വാർഡ് മെമ്പർ സുനിൽ കുമാറാണ് പനമരം എ.ഇ ഓഫീസിനു മുൻപിൽ കുത്തിയിരുപ്പ് സമരം നടത്തുന്നത്. പന്ത്രണ്ടാം വാർഡിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ റോഡ് കോൺക്രീറ്റ് ചെയ്യാൻ അസിസ്റ്റന്റ്റ് എൻജിനീയർ അനുമതി നൽകാത്തതിനെതിരെയാണ് സമരം.