ഹൃദ്രോഗബാധിതയായ യുവതി ചികിത്സാ സഹായം തേടുന്നു

പുൽപ്പള്ളി : ഹൃദ്രോഗംബാധിച്ച യുവതി ശസ്ത്രക്രിയക്കും തുടർചികിത്സയ്ക്കുമായി സുമനസ്സുകളുടെ സഹായം തേടുന്നു. ശിശുമല പൊയ്കയിൽ ഉദയന്റെ മകൾ പി.യു. അനുമോൾ (28) ആണ് ചികിത്സയ്ക്ക് സഹായം തേടുന്നത്.
ഹൃദയത്തിന്റെ ആന്തരികപാളിയിൽ രോഗംബാധിച്ച് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ് അനു. ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി എട്ടുലക്ഷത്തോളം രൂപ വേണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. ഇത്രയുംവലിയ തുക കണ്ടെത്തുകയെന്നത് ഈ നിർധനകുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ്.
അനുമോളിനെ സഹായിക്കുന്നതിനായി ജനപ്രതിനിധികളടക്കമുള്ളവരുടെ നേതൃത്വത്തിൽ ധനസമാഹരണം തുടങ്ങി. സഹായധനങ്ങൾ സ്വീകരിക്കുന്നതിനായി അനുമോളിൻ്റെ സഹോദരൻ പി.യു. അഖിലിന്റെ പേരിൽ കനറാബാങ്കിൻ്റെ പുൽപ്പള്ളി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 110196491718. ഐ.എഫ്.എസ്.ഇ : CNRB0000863.
ഗൂഗിൾപേ : 9633998314.