നോണ്‍ സ്റ്റിക് പത്രങ്ങളുടെ കോട്ടിങ് ഇളകിയശേഷവും ഉപയോഗിക്കുന്നവരാണോ ?മുന്നറിയിപ്പുമായി ഐ.സി.എം.ആർ

നോണ്‍-സ്റ്റിക്ക് പാത്രങ്ങളാണ് ഇന്ന് മിക്ക വീടുകളിലും ഉപയോഗിക്കുന്നത്. നോണ്‍സ്റ്റിക് പാനുകളിലെ കോട്ടിങ് ഇളകി പോയാല്‍ പോലും പലരും അത് വീണ്ടും ഉപയോഗിക്കുന്നു.
ചൂടു കൂട്ടി പാകം ചെയ്യുമ്പോഴും സ്ക്രബറു കൊണ്ട് ഉരച്ചു കഴുകുമ്പോഴുമാണ് പാത്രത്തിന്റെ കോട്ടിങ് ഇളകിപോകുന്നത്. നോണ്‍ സ്റ്റിക്ക് പാത്രങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം എന്ന് പറയുന്നത് എണ്ണയുടെ ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ്. കൂടാതെ, അത് വൃത്തിയാക്കാൻ വളരെ എളുപ്പമാണ്. മറ്റൊന്ന് സ്പോഞ്ചോ തുണി ഉപയോഗിച്ച് തുടച്ചുകളഞ്ഞാല്‍ അഴുക്ക് പെട്ടെന്ന് നീക്കം ചെയ്യാനും സാധിക്കും.
എന്നാല്‍, നോണ്‍ സ്റ്റിക് പാനുകളിലെ സെറാമിക് കോട്ടിങ് ഇളകി പോയശേഷവും അത് ഉപയോഗിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഐ.സി.എം.ആർ അടുത്തിടെ പുറത്ത് വിട്ട പഠനത്തില്‍ പറയുന്നു. നോണ്‍ സ്റ്റിക് പാത്രങ്ങള്‍ക്ക് പകരം സെറാമിക്, കാസ്റ്റ് അയേണ്‍, സ്റ്റെയിൻലെസ് സ്റ്റീല്‍ തുടങ്ങിയവ തെരഞ്ഞെടുക്കാനും ഐസിഎംആർ നിർദ്ദേശിച്ചിട്ടുണ്ട്.
പാചകത്തിന് സൗകര്യപ്രദമായ ഓപ്ഷനായാണ് പലരും നോണ്‍ സ്റ്റിക് പാത്രങ്ങളെ കാണുന്നത്. മറ്റ് പാത്രങ്ങളെപ്പോലെ ഭക്ഷണം അടിയില്‍ പിടിക്കില്ല, പാചകത്തിന് കുറച്ച് എണ്ണ മാത്രമേ ചെലവാകൂ,പാത്രം വൃത്തിയാക്കാനും എളുപ്പമാണ് തുടങ്ങിയവയാണ് ഇവ അടുക്കളയില്‍ മുൻനിര സ്ഥാനം പിടിക്കാനുള്ള പ്രധാന കാരണങ്ങള്‍.
നോണ്‍-സ്റ്റിക്ക് പാത്രങ്ങള്‍ അതായത് 170 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടാകുമ്ബോള്‍ ഈ രാസവസ്തുക്കള്‍ വായുവിലേക്ക് വിഷപുകകള്‍ പുറമെ തള്ളും.ഇത് പാകം ചെയ്യുന്ന ഭക്ഷണത്തിലേക്കും കലരാൻ സാധ്യതയുണ്ടെന്നും ഐ.സി.എം.ആർ മുന്നറിയിപ്പ് നല്‍കുന്നു. മാത്രവുമല്ല ഈ പുക ശ്വസിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, തൈറോയ്ഡ് തകരാറുകള്‍, ചിലതരം അർബുദങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.