നാലാം ദിനവും മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വര്‍ണവില : 53,500ല്‍ താഴെ തന്നെ

സംസ്ഥാനത്ത് നാലാം ദിനവും സ്വർണവിലയില്‍ മാറ്റമില്ല. 53,360 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 6670 രൂപ നല്‍കണം. 20 ദിവസത്തിനിടെ 3000 രൂപയോളം വർധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വർണവില കുറയാൻ തുടങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വർണവില കുതിച്ചത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ 360 രൂപ കുറഞ്ഞശേഷം മാറ്റമില്ലാതെ തുടരുകയാണ് സ്വർണവില.