വയനാടൻ ജനതയ്ക്ക് ഉപകരിക്കുന്നിടത്ത് മെഡിക്കല്‍ കോളജ് സ്ഥാപിക്കണം – കെ.കെ രമ എം.എല്‍.എ
പനമരം : വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രി വയനാടൻ ജനതയ്ക്ക് ഉപകരിക്കുന്നിടത്ത് സ്ഥാപിക്കണമെന്ന് വടകര എം.എല്‍.എയും ആര്‍.എം.പി.ഐ നേതാവുമായ കെ.കെ രമ അഭിപ്രായപ്പെട്ടു. പനമരം സ്‌കൂളിലെ ലൈബ്രറിയ്ക്കായ് ഗ്രാമം സാംസ്‌കാരിക വേദി നല്‍കുന്ന പുസതക വിതരണ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ജില്ലയില്‍ മെഡിക്കല്‍ കോളജിനായി കണ്ടെത്തിയ ബോയ്‌സ് ടൗണില്‍ മെഡിക്കല്‍ കോളജ് വന്നാല്‍ ജില്ലയിലെ ഭൂരിഭാഗം ആളുകള്‍ക്കും എത്തിപെടാന്‍ പ്രയാസവും അവിടേക്കുള്ള യാത്ര ദുഷ്‌കരമാണ്.
അതിനാൽ പുതുതായി നിര്‍മ്മിക്കുന്ന മെഡിക്കല്‍ കോളേജ് കെട്ടിടം ജില്ലയിലെ ഭൂരിഭാഗം ആളുകളും ആവശ്യപ്പെടുന്നതു പോലെ എല്ലാവര്‍ക്കും പെട്ടന്നെത്തി ചേരാവുന്ന സ്ഥലത്ത് തന്നെ സ്ഥാപിക്കണമെന്നാണ് ആര്‍.എം.പി.ഐയുടെ നിലപാടെന്നും കെ.കെ രമ വ്യക്തമാക്കി.