സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു
കേരളത്തില്‍ ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച വില്‍പ്പന നടന്ന വിലയായ 51,760 രൂപ തന്നെയാണ് ഇന്നും ഒരു പവൻ സ്വർണത്തിനുള്ളത്. നേരത്തെ 51,600 രൂപയ്ക്ക് ഈ മാസം ആരംഭത്തില്‍ വില്‍പ്പന നടന്ന സ്വർണത്തിന് ഓഗസ്റ്റ് രണ്ടിന് 240 വർധിക്കുകയും വില 51,840 രൂപയിലേക്ക് ഉയരുകയും ചെയ്തിരുന്നു എന്നാല്‍ ശനിയാഴ്ച 80 രൂപ കുറയുകയും വില വീണ്ടും കുറഞ്ഞ് 51,760 രൂപയിലേക്ക് എത്തുകയുമായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,470 രൂപയാണ്.