കാട്ടിക്കുളത്ത് മരം കടപുഴകി വീടിന് മുകളിൽ വീണ് മൂന്നുപേര്‍ക്ക് പരിക്ക്
മാനന്തവാടി : വീടിന് സമീപത്തെ മരം കടപുഴകി വീടിന് മുകളില്‍ വീണ് മേല്‍ക്കൂര തകര്‍ന്നു. മൂന്ന് പേര്‍ക്ക് നിസാര പരിക്കേറ്റു. കാട്ടിക്കുളം അംബേദ്ക്കര്‍ കോളനിയിലെ അപ്പുകുട്ടന്റെ ഓടിട്ട വീടാണ് തകര്‍ന്നത്. മരം വീണ് ഓടു പൊട്ടി അപ്പുക്കുട്ടന്‍, ഭാര്യ സരസ്വതി, മകള്‍ ആരതി എന്നിവര്‍ക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റ മൂവരും കാട്ടിക്കുളം പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി.
ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനിടയില്‍ സമീപത്തെ ഉണങ്ങിയ മരം വീട്ടിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. വീട്ടിലായിരുന്ന കുടുംബാംഗങ്ങള്‍ പുറത്തേക്ക് ഓടുന്നതിനിടയില്‍ ഓട് പൊടി പരിക്കേല്‍ക്കുയായിരുന്നു. മരം വീണതിനെ തുടര്‍ന്ന് ടിവി ഉള്‍പ്പെടെയുള്ള വീട്ടുപകരനങ്ങളും തകര്‍ന്നു. സമീപത്തെ ഇലക്ട്രിക് ലൈനും തകര്‍ന്നിട്ടുണ്ട്.