സ്വർണവില സർവകാല റെക്കോർഡിൽ : ഇന്ന് കൂടിയത് 400 രൂപ
സംസ്ഥാനത്ത് സ്വർണവില വമ്പൻ കുതിപ്പോടെ പുതിയ ചരിത്രം കുറിച്ചു. വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 400 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6815 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 54,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 18 കാരറ്റിന് 320 രൂപയും കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5710 രൂപയും ഒരു പവന്‍ 18 കാരറ്റിന് 45,680 രൂപയുമാണ് നിരക്ക്. എന്നാല്‍ വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 240 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6765 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 54120 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയും ഇടിഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5670 രൂപയും ഒരു പവന്‍ 18 കാരറ്റിന് 45360 രൂപയുമായിരുന്നു വിപണി വില. വ്യാഴാഴ്ചയും വെള്ളി വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
സ്വർണവിലയില്‍ ഏപ്രില്‍ 16ന്റെ റെകോർഡാണ് ഇപ്പോള്‍ തകർന്നിരിക്കുന്നത്. അന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6795 രൂപയിലും പവന് 54360 രൂപയിലുമാണ് വ്യാപാരം നടന്നത്.